ചെങ്ങന്നൂർ: നവംബർ രണ്ടിന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ആലപ്പുഴ എസ് പി ഓഫീസിനു സമീപം നാല്പാലംത്ത് ഓക്ടോബർ 26 രാവിലെ ഏഴിന്
നടക്കും. മത്സാരാർഥികൾ
വയസ്സ് ,മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ഫോട്ടോ ഉൾപ്പെടുന്ന തിരിച്ചറിയൽ കാർഡ്, എന്നിവയുടെ രണു പകർപ്പുകൾ, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ, എന്നിവയുമായി എത്തേണ്ടതും രജിസ്ട്രേഷൻ ഫീസ് നൽകി ചെസ്റ്റ് നമ്പർ വാങ്ങേണ്ടതുമാണ്. ......
ദോഹ: ഒഐസിസി ഇൻകാസ് ഖത്തറിൻ്റെ ചുമതല വഹിക്കുന്ന കേരള പ്രാദേശിക കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) ജനറൽ സെക്രട്ടറിമാരായ പി. എം.......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റിൽ "ജാക്ക്പോട്ട് ജേർണി" മെഗാ പ്രമോഷന്റെ നാലാം ഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള്‍ ഏഷ്യൻ ടൗൺ, ഗ്രാൻഡ് എക്സ്പ്രസ്സ്, വുകൈർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ......
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ......
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ ഐക്യജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ .ക്രിസ്ത്യൻ കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ ആകാശദ്വീപുകളുടെ ഭാവി: ഉയരം കൂടിയ ആവാസവ്യവസ്ഥകളും അവയുടെ സംരക്ഷണത്തിന്റെ അനിവാര്യതയും
എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കേരള സംസ്ഥാന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗവും മുൻ ഡി. ......
ചെങ്ങന്നൂർ: അലക്ഷ്യമായി ഓടിച്ച കാർ സ്ക്കൂട്ടറിലിടിക്കാൻ തുനിഞ്ഞത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കാറിൽ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ച കാർ ഡ്രൈവർ പോലീസ് പിടിയിലായി. ചെട്ടികുളങ്ങര സ്വദേശി ജയേഷ് (43)നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.ഇയാളുടെ പേരിൽ വധശ്രമത്തിന് ചെങ്ങന്നൂർ പോലീസ് കേസ് എടുത്തു.ഞായറാഴ്ച്ച വൈകുന്നേരം 5.20 ഓടെയാണ് സംഭവം. ......
ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാഷ്ട്രപതി
ആധുനിക കാലത്തും ഗുരുദർശനം പ്രസക്തമെന്ന് പറഞ്ഞ രാഷ്ട്രപതി ജാതിക്കും മതത്തിനും എതിരായ ഗുരുവിന്റെ നിലപാട് നിർണായകമെന്നും വ്യക്തമാക്കി.
ഉച്ചയ്ക്ക് 12.40 ഓടെയാണ് രാഷ്ട്രപതി വർക്കല ക്ലിഫ് ഹൗസില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയത്. അവിടെ നിന്നും റോഡ് മാർഗം ശിവഗിരിയിലെത്തിയ രാഷ്ട്രപതിയെ സംന്യാസിമാരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ......